പ്രശസ്ത സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു

S Balakrishnan

ചെന്നൈ: സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു.

ക്യാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്നു വൈകിട്ട് 4.30ന് ബസന്റ് നഗര്‍ വൈദ്യുതി ശ്മശാനത്തില്‍ നടക്കും.

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്‌നാം കോളനി, മഴവില്‍ കൂടാരം, തുടങ്ങി നിരവധി മലയാള സിനിമകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്. ഭാര്യ രാജലക്ഷ്മി. ശ്രീവല്‍സന്‍, വിമല്‍ ശങ്കര്‍ എന്നിവരാണ് മക്കള്‍.

Top