മകൗ ടവറില്‍ നിന്ന് ചാടി കൈലാഷ് മേനോന്‍; പേടിച്ച് പോയെന്ന് ആരാധകര്‍

ജീവാംശമായി എന്നതടക്കമുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. മകൗ ടവറില്‍ നിന്നുള്ള ബംജീ ജംപിംഗിന്റെ വീഡിയോ പങ്ക് വച്ചിരിക്കുകയാണ് കൈലാസ് മേനോന്‍.

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ബംജീ ജംപിംഗ് ആണ് മകൗ ടവറില്‍ നിന്നുള്ളത്. 764 അടി ഉയരത്തില്‍ നിന്നാണ് ചാടുന്നത്. കൈലാസ് മേനോന്റെ വീഡിയോയ്ക്ക് അമ്പരപ്പോടെ ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. പേടിച്ചുപോകുന്നുവെന്നാണ് എല്ലാവരും പറയുന്നത്. വളരെ വലിയ ഉയരത്തില്‍ നിന്ന് ഒരു എയര്‍ബാഗിലേക്ക് ആണ് വീഴുക. പക്ഷേ കണ്ടുനില്‍ക്കുന്നവര്‍ പേടിച്ചുപോകുന്ന തരത്തിലുള്ളതാണ് ആ ചാട്ടം.

Top