മാവോവാദികളെ നേരിടാന്‍ പുതിയ ആയുധം; സംഗീത ആല്‍ബവുമായി ഛത്തീസ്ഗഢ് പൊലീസ്

റായ്പുര്‍: മാവോവാദികളോട് ആയുധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് അഞ്ചുപാട്ടുകള്‍ ഉള്‍പ്പെട്ട സംഗീത ആല്‍ബം പുറത്തിറക്കി ഛത്തീസ്ഗഢ് പൊലീസ്. നവ ബിഹാന്‍ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ നക്‌സല്‍ ബാധിത ബസ്തര്‍ മേഖലയില്‍ ജീവിക്കേണ്ടി വരുന്ന ആദിവാസികളുടെ വേദന പരാമര്‍ശിക്കുന്ന പാട്ടുകളാണുള്ളത്. മാവോയിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോട് തിരികെ വരാനും പാട്ടുകള്‍ ആവശ്യപ്പെടുന്നുണ്ട്.

കൊണ്ടഗാവിലെ എ എസ് പി മഹേശ്വര്‍ നാഗാണ് ആല്‍ബത്തിലെ മൂന്നുപാട്ടുകള്‍ പാടിയിരിക്കുന്നത്. ഛത്തീസ്ഗഢി ഭാഷയിലുള്ളവയാണ് ഈ ഗാനങ്ങള്‍. മാവോവാദികളുടെ ആശയപ്രചാരണ വിഭാഗമായ ചേത്‌ന നാട്യ മഞ്ചിനെ പ്രതിരോധിക്കുകയാണ് സംഗീത ആല്‍ബത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും തദ്ദേശവാസികളില്‍നിന്ന് മികച്ച പ്രതികരണമാണ് പാട്ടുകള്‍ക്ക് ലഭിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top