ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ അപൂര്‍വ്വ വിക്കറ്റിന് കീഴടങ്ങി ബംഗ്ലാദേശിന്റെ മുഷ്ഫിക്കര്‍ റഹീം

ധാക്ക: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ അപൂര്‍വ്വ വിക്കറ്റിന് കീഴടങ്ങി ബംഗ്ലാദേശിന്റെ മുഷ്ഫിക്കര്‍ റഹീം. ഹാന്‍ഡില്‍ഡ് ദ ബോള്‍ ആയാണ് മുഷ്ഫിക്കര്‍ റഹീമിന് ഡഗ് ഔട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ഇതാദ്യമായാണ് ഒരു ബംഗ്ലാദേശ് താരം ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിന് പുറത്താകുന്നത്.

സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ആരാധകരും മുഷ്ഫിക്കറോട് ഔട്ട് ആണെന്ന് പറഞ്ഞിരുന്നു. അടുത്ത ബാറ്റര്‍ എത്താന്‍ വൈകിയാല്‍ ഇനി ടൈംഡ് ഔട്ടും ഉണ്ടാകുമെന്നും ആരാധകന്‍ നിര്‍ദേശം നല്‍കി.ബാറ്റ് ചെയ്തതിന് പിന്നാലെ സ്റ്റംമ്പിലേക്ക് നീങ്ങുന്ന പന്ത് ബാറ്റുകൊണ്ടോ, കാലുകൊണ്ടോ ബാറ്റര്‍ക്ക് തടയാന്‍ കഴിയും. എന്നാല്‍ ശരീരംകൊണ്ട് തടഞ്ഞാല്‍ ബാറ്റര്‍ ഔട്ടാകും.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് നാലിന് 47 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് മുഷ്ഫിക്കര്‍ ക്രീസിലെത്തുന്നത്. നന്നായി കളിച്ചു വന്നിരുന്ന മുഷ്ഫിക്കര്‍ 35 റണ്‍സെടുത്തിരുന്നു. മത്സരം 44 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്.മത്സരത്തിന്റെ 41-ാം ഓവറിലാണ് സംഭവം. കൈല്‍ ജാമിസണ്‍ എറിഞ്ഞ പന്ത് മുഷ്ഫിക്കര്‍ ആദ്യം പ്രതിരോധിച്ചു. എന്നാല്‍ ഈ പന്ത് സ്റ്റംമ്പിലേക്ക് വരാതിരിക്കാന്‍ മുഷ്ഫിക്കര്‍ കൈകൊണ്ട് തട്ടിമാറ്റി. ജാമിസണ്‍ അപ്പീല്‍ ചെയ്തതോടെ ഫീല്‍ഡര്‍ അംപയര്‍ തീരുമാനം മൂന്നാം അംപയര്‍ക്ക് വിട്ടുനല്‍കി. സ്‌ക്രീനില്‍ തെളിഞ്ഞത് ഔട്ട് എന്നായിരുന്നു.

 

Top