ഒമാനില്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ അനുമതി

മസ്‌കറ്റ് : ഒമാനില്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്. പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളാണ് സാധാരണ പോലെ നടക്കുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്.

കൊറോണ വൈറസ് മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരുമാസത്തെ അവധി നല്‍കിയ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെ പല സ്‌കൂളുകള്‍ അടയ്ക്കുകയും പരീക്ഷകള്‍ മാറ്റി വെയ്ക്കുകയും ചെയ്തിരുന്നു.

Top