കൊറോണ പ്രതിരോധം; ഒമാനിലെ വിമാനത്താവളങ്ങള്‍ അടച്ചു

മസ്‌കത്ത്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു.

എല്ലാ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള യാത്ര, കാര്‍ഗോ സര്‍വ്വീസുകളെ മാത്രം വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതോടൊപ്പം, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഒമാനി പൗരന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും തിരിച്ചുവരവിന് വഴിയൊരുക്കും. മുന്‍കരുതല്‍ നടപടികള്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഐസൊലേഷന്‍ സംവിധാനവും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Top