മസ്‌കറ്റില്‍ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നു

muscat

മസ്‌കറ്റ്: രാജ്യത്ത് സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്വദേശികള്‍ക്ക് 25,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് മന്ത്രിസഭാ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്റ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളും, വിവിധ സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ചാണ് തൊഴില്‍ ലഭ്യത ഉറപ്പാക്കുക. കഴിഞ്ഞ ഡിസംബര്‍ മൂന്നു മുതല്‍ ജനുവരി ഒന്‍പതുവരെ 6217 സ്വദേശികളാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതില്‍ 3161 പേരും ജനറല്‍ എജുക്കേഷന്‍ ഡിപ്ലോമക്ക് താഴെ യോഗ്യതയുള്ളവരാണ്.

ജനറല്‍ എജുക്കേഷന്‍ ഡിപ്ലോമക്ക് താഴെ യോഗ്യതയുള്ളവരില്‍ 698 പേര്‍ സ്ത്രീകളും 2,463 പേര്‍ പുരുഷന്മാരുമാണ്. ജനറല്‍ എജുക്കേഷന്‍ ഡിപ്ലോമയുള്ള 1176 പുരുഷന്‍മാരും 925 സ്ത്രീകളും സര്‍വ്വകലാശാല ഡിപ്ലോമയും ബിരുദവുമുള്ള 600 പുരുഷന്‍മാര്‍ക്കും 355 സ്ത്രീകള്‍ക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും നിയമനം ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.

Top