മസ്‌കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് ഉപേക്ഷിച്ച് ഇന്‍ഡിഗോ

Indigo Airlines

മസ്‌കറ്റ്: ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്‌കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് നടത്തുകയില്ല. 2018 മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വ്വീസുകളാണ് ഇന്‍ഡിഗോ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളാണ് സര്‍വ്വീസ് ഉപേക്ഷിക്കുവാന്‍ കാരണമായിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പകരമായി മസ്‌കറ്റ്-തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Top