ലോകത്തിലെ ഏറ്റവും വില കൂടിയ 1962 മോഡല്‍ ഫെറാറി കാര്‍ ലേലത്തിന്

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ ലേലത്തിന്. 1962 മോഡല്‍ ഫെറാറി 250 ജി.ടി.ഒ റോഡ് റേസിങ് കാറാണ് ലേലത്തിന് വെയ്ക്കുന്നത്. ലേലത്തില്‍ കാറിന് നാല് കോടി ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ferrari-2

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കാളുടെ എണ്ണപ്പെട്ട 36 കാറുകളില്‍ ഒന്നാണ് 1962 മോഡല്‍ ഫെറാറി 250 ജി.ടി.ഒ റോഡ് റേസിങ് കാര്‍. 1962ല്‍ തന്നെ ഇറ്റാലിയന്‍ നാഷണല്‍ ജിടി ചാമ്പ്യന്‍ഷിപ്, അതേ വര്‍ഷം തന്നെ മറ്റ് 9 റേസുകളില്‍ ഒന്നാമത് അങ്ങനെ മികച്ച വിശേഷണങ്ങളാണുള്ളത്. ആഗസ്റ്റ് മാസം 24 ന് കാലിഫോര്‍ണിയയിലാണ് ഈ കാറിന്റെ ലേലം നടക്കുന്നത്.

ferrai-3

ഇതാദ്യമായാണ് ഇത്രയും വിലയേറിയ ഒരു കാര്‍ പൊതു ലേലത്തിന് വയ്ക്കുന്നത്. നാല് കോടി 50 ലക്ഷമാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ആര്‍.എം സോതെബീസ് ആണ് കാര്‍ ലേലത്തിനെത്തിക്കുന്നത്. 2000 മുതല്‍ അമേരിക്കന്‍ കാര്‍ സ്‌നേഹിയായ ഡോ. ഗ്രഗ് വിറ്റന്റെ കയ്യിലാണ് ഈ കാര്‍. ഇതിന് മുമ്പ് എറ്റവും കൂടിയ വിലയ്ക്ക് ലേലം ചെയ്തതും ഒരു ഫെറാറി 250 ജി.ടി.ഒ തന്നെയാണ്. 2014ല്‍ നടന്ന ലേലത്തില്‍ 3 കോടി പത്ത് ലക്ഷം ഡോളറിനാണ് ആ കാര്‍ വിറ്റ് പോയത്.

Top