മുരുകന്റെ മരണം ; അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പിജി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ ഇതരസംസ്ഥാന തൊഴിലാളി മുരുകന്‍ മരിച്ച കേസില്‍ ഡിഎച്ച്എസിന്റെ അന്വേഷണറിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പിജി ഡോക്ടര്‍മാര്‍.

ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് നീതി നിഷേധമാണെന്നും കെഎംപിജിഎ പറഞ്ഞു.

നീതി നിഷേധമുണ്ടായാല്‍ സമരത്തിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറേയും രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയേയുമാണ് പൊലീസ് ചോദ്യം ചെയ്തു.

മുരുകന്റെ മരണത്തില്‍ ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ ? അറസ്റ്റ് ഭയന്ന് ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുമ്‌ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ജീവന്‍ നിലനിര്‍ത്താനുളള നടപടികള്‍ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടികയാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചതെന്നും ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികള്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Top