ജയന്ത് സിന്‍ഹക്കെതിരെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

jayanth-sinha

റാഞ്ചി: ആള്‍ക്കൂട്ട കൊലപാതകികള്‍ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹക്കെതിരെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പൂര്‍വ്വവിദ്യാര്‍ത്ഥി.

ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാല പൂര്‍വ്വവിദ്യാര്‍ത്ഥി പദവിയില്‍ നിന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയെ ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൂര്‍വവിദ്യാര്‍ത്ഥിയായ പ്രതീക് കാന്‍വാള്‍ സര്‍വകലാശാലാ പ്രസിഡന്റിന് കത്തയക്കുകയും ചെയ്തു.

കൊലപാതകികളെ പിന്തുണക്കുകയും സ്വീകരണം നല്‍കുകയും ചെയ്ത പൂര്‍വവിദ്യാര്‍ത്ഥി ജയന്ത് സിന്‍ഹയുടെ നടപടിയെ സര്‍വ്വകലാശാല ശക്തമായി അപലപിക്കണമെന്നും അല്ലാത്ത പക്ഷം സര്‍വകലാശാലയുടെ സല്‍പേരിനാണ് കളങ്കം സംഭവിക്കുകയെന്നും മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ജയന്ത് സിന്‍ഹിന്റെ ഹാര്‍ഡ് വാര്‍ഡ് പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന പദവി നീക്കം ചെയ്യണമെന്നും പ്രതീക് കാന്‍വാള്‍ വ്യക്തമാക്കി.Related posts

Back to top