തലസ്ഥാന നഗരിയെ ഞെട്ടിച്ച്‌ വീണ്ടും കൊലപാതകം; ബാര്‍ട്ടന്‍ ഹില്ലില്‍ ഒരാളെ വെട്ടിക്കൊന്നു

crime_investigation

തിരുവനന്തപുരം : പൊലീസ് ജാഗ്രത പുലര്‍ത്തിയിട്ടും തലസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു. തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ ഒരാളെ വെട്ടിക്കൊന്നു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അനില്‍ എസ് പി എന്നയാളാണ് മരിച്ചത്. നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് അനിയെ ആക്രമിച്ചത്.

ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top