murder

സസാരാം: ഇതരമതത്തിലുള്ള യുവാവുമായി പ്രണയബന്ധത്തിലകപ്പെട്ട പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

ബിഹാറിലെ റോത്താസ് ജില്ലയിലെ പ്രിയാ കുമാരി(19), പിതാവ് വാക്കീല്‍ യാദവ്(60) മാതാവ് അനിതാ ദേവി(55) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയാകുമാരിയുടെ സഹോദരന്റെ കണ്‍മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.

കോളജില്‍ സഹപാഠിയായിരുന്ന തരമതത്തില്‍പ്പെട്ട യുവാവുമായി പ്രിയാ കുമാരി പ്രണയത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രണയം അംഗീകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയത്. മൂവരുടെയും ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാകേഷ്, സോനു എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളും കൊല്ലപ്പെട്ടവരും ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

Top