യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ തെറ്റുകാരല്ലെന്ന് പൊലീസ്

fire

പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ തെറ്റുകാരല്ലെന്ന് എസ്പി. പ്രതിയെ രക്ഷപ്പെടാന്‍ നാട്ടുകാര്‍ സഹായിച്ചെന്ന വാദം പൊലീസ് തള്ളി. 24 മണിക്കുറിനുള്ളില്‍ ഒളിവില്‍പോയ പ്രതി കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

Top