ഹോം നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍; പീഡനത്തിന് ഇരയായെന്നും സംശയം

dead-body

വളാഞ്ചേരി: തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്‌സ് മലപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍. വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.

കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. പീഡനശ്രമത്തിനിടെയാണ് കൃത്യം നടന്നതെന്ന് പൊലീസ് കരുതുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നഫീസത്തിനെയാണ് (52) ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Top