തൊഴിയൂർ സുനിൽ വധക്കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

തി​രൂ​ര്‍ : ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ തൊ​ഴി​യൂ​ര്‍ സു​നി​ല്‍ വ​ധ​ക്കേ​സി​ല്‍ ഒ​രു പ്ര​തി​കൂ​ടി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ പ​ള്ളം സ്വ​ദേ​ശി പു​ത്ത​ര്‍​പീ​ടി​യ​ക്ക​ല്‍ സു​ലൈ​മാ​നാ​ണ് (51) പി​ടി​യി​ലാ​യ​ത്.

ജം​ഇ​യ്യ​ത്തു​ല്‍ ഇ​സ്ഹാ​നി​യ എ​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത് ഇ​യാ​ളാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​യാ​ളു​മാ​ണ് സു​ലൈ​മാ​ന്‍.

സുനിലിലെ വെട്ടിക്കൊന്നതിലും വീട്ടുകാരെ ആക്രമിച്ചതിലും താൻ പങ്കാളിയാണെന്ന് സുലൈമാൻ സമ്മതിച്ചതായാണ് വിവരം. നിരവധി മോട്ടോർ വാഹന കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കേ​സി​ല്‍ ഇ​തു​വ​രെ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​നി അ​ഞ്ചു പേ​രെ കൂ​ടി കി​ട്ടാ​നു​ണ്ട്.

ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിൽ 1994 ഡിസംബർ നാലിനാണ് കൊല്ലപ്പെടുന്നത്. ആയുധവുമായെത്തിയ കൊലയാളികൾ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. തടയാനെത്തിയ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റുകയും അച്ഛൻ കുഞ്ഞുമോനെ അടിച്ചുവീഴ്ത്തുകയും ചെയ്തിരുന്നു. സുനിലിന്റെ അമ്മയുടെ ചെവി മുറിച്ച് മാറ്റുകയും സഹോദരിമാരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു.

Top