യെരവാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു; കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

പൂനെ: മഹാരാഷ്ട്രയിലെ പൂനെ യെരവാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു. ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. കൊലപാതകം, ആയുധ നിയമം എന്നീ കേസുകളില്‍ ശിക്ഷ അനുഭവിച്ചിരുന്ന ആശിഷ് ജാദവ് എന്നയാളാണ് രക്ഷപെട്ടത്. ഐപിസി 224 പ്രകാരം ആശിഷ് ജാദവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യെരവാഡ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആശിഷ് ജാദവിന് തുറന്ന ജയിലില്‍ റേഷന്‍ വകുപ്പിലായിരുന്നു ഡ്യൂട്ടി. തടവുകാരുടെ പേര് വിളിക്കുന്നതിനിടെ ഇയാളെ ബാരക്കില്‍ കണ്ടെത്താനാകാതെ വന്നപ്പോഴാണ് രക്ഷപെട്ട വിവരം അറിയുന്നത്.

Top