എളമക്കരയില്‍ മകന്‍ മാതാപിതാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

crime_investigation

കൊച്ചി: കൊച്ചി എളമക്കരയില്‍ മകന്‍ മാതാപിതാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എളമക്കര സ്വദേശികളായ ഷംസു എ ശേഖരന്‍, ഭാര്യ സരസ്വതി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന്‍ സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചുറ്റികയ്ക്ക് തലക്ക് അടിച്ചും വാക്കത്തി ഉപയോഗിച്ച് വെട്ടിയുമാണ് മുപ്പതുകാരനായ മകന്‍ സനല്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലെ ഒരു മുറിയിലാണ് കിടന്നിരുന്നത്. ദമ്പതികളുടെ രണ്ട് മക്കളില്‍ ഒരാളായ സനില്‍ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ വാക്കത്തിയുര്‍ത്തി അമ്മയെ സനല്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നാട്ടുക്കാര്‍ പറയുന്നു.

പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇരുവരുടെയും മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സനലിനെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

Top