ഇതര സംസ്ഥാന തൊഴിലാളിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ ദുരൂഹത

dead body

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ ദുരൂഹത. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ മൃദലു മണ്ഡലി (36)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ കതകു തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

Top