മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം ; യുവാവ് തലയ്ക്കടിയേറ്റു മരിച്ചു

murder

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്യനാടിന് സമീപം വര്‍ക്ക്‌ഷോപ്പില്‍ യുവാവ് തലയ്ക്കടിയേറ്റു മരിച്ചു. ഒരാളെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിവേട്ട റോഡരികത്ത് വീട്ടില്‍ സഹദേവന്റെ മകന്‍ ജയകൃഷ്ണന്‍(35) ആണ് മരിച്ചിരിക്കുന്നത്.

സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയിലാണ് ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പള്ളിവേട്ട കടുവാക്കുഴി കൃഷ്ണകുമാര്‍ ഹൗസില്‍ അജി(35) യെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടേയും കൂടെയുണ്ടായിരുന്ന തിരുമല സ്വദേശി സുരേഷിനെ(55) പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top