ഇംഗ്ലണ്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തെലങ്കാനയിലെ ബിജെപി നേതാവിന്റെ മകന്റേതെന്ന്

death

ഇംഗ്ലണ്ട്: തെലങ്കാനയിലെ ബിജെപി നേതാവിന്റെ മകനെ മരിച്ച നിലയില്‍ ഇംഗ്ലണ്ടില്‍ കണ്ടെത്തി.

ഖമ്മാം ജില്ലയിലെ ബിജെപി പ്രസിഡന്റായ സന്നെ ഉദയ് പ്രതാപിന്റെ മകനും ലണ്ടനില്‍ വിദ്യാര്‍ത്ഥിയുമായ ഉജ്വല്‍ ശ്രീഹര്‍ഷ സന്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പാറക്കെട്ടില്‍ നിന്നും വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു 24കാരനായ ഉജ്വല്‍.

ആഗസ്റ്റ് 21ന് ഇയാള്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു.

Top