അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

death

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

ശ്രീനിവാസ് നകിര്‍കാന്തി (51) എന്നയാളാണ് ഭാര്യ ശാന്തി നകിര്‍കാന്തിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ശ്രീനിവാസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവസമയത്ത് ഇവരുടെ 16 വയസുള്ള മകള്‍ വീട്ടിലുണ്ടായിരുന്നുവെന്നും കുട്ടി ഉറക്കത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Top