യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് സൂചന

fire

കല്ലമ്പലം: പള്ളിവളപ്പില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.

മൃതദേഹം കാണപ്പെട്ട സ്ഥലത്ത് ആത്മഹത്യാശ്രമത്തിന്റേതായ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിയാത്തതതാണ് ഇത്തരത്തിലൊരു സംശയത്തിന് കാരണമായിരിക്കുന്നത്.

എന്നാല്‍, മരിച്ചതാരാണെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നാവായിക്കുളം വലിയപള്ളി മുസ്ലിം ജുമാമസ്ജിദിന്റെ ചുറ്റുമതിലിനുള്ളിലെ കബര്‍സ്ഥാനിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തീ കത്തിക്കാന്‍ മണ്ണെണ്ണ ഉപയോഗിച്ചതായാണ് ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

Top