ബിഹാറില്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് അധ്യാപകന്‍ കൊല്ലപ്പെട്ടു

murder

പാറ്റ്‌ന: ബിഹാറിലെ ബഗുസറായില്‍ അധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി. ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് അധ്യാപകനെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. അനില്‍ കുമാര്‍ സിംഗ് (55) ആണ് കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്തു വെച്ചു തന്നെ അനില്‍ മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം സദാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അധ്യാപകനെ കൊലപ്പെടുത്തിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുകളും സുഹൃത്തുകളും മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉപരോധിച്ചു.

Top