മോഡലിനെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച കേസ്; പൊലീസ് ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചു

murder

മുംബൈ: പരസ്യ മോഡലിനെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച കേസില്‍ പൊലീസ് ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചു. മുംബൈയില്‍ 2018 ഒക്ടോബര്‍ 18നായിരുന്നു സംഭവം നടന്നത്.

രാജസ്ഥാന്‍ സ്വദേശിനിയും മോഡലുമായ ഇരുപത് വയസ്സുകാരി മാനസി ദീക്ഷിതായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്തൊന്‍പതുകാരനായ ഫോട്ടോഗ്രാഫര്‍ സയ്യിദ് മുസ്സമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചാര്‍ജ്ജ് ഷീറ്റില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Top