പയ്യന്നൂരിലെ റെയില്‍വേ സ്റ്റേഷനില്‍ ഒരാള്‍ മരിച്ച നിലയില്‍. . .

dead body

കണ്ണൂര്‍: പയ്യന്നൂരിലെ റെയില്‍വേ സ്റ്റേഷനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാളെ അബോധാവസ്ഥയിലും കണ്ടെത്തിയിട്ടുണ്ട്.

കുന്നംകുളം ചൊവ്വന്നൂരിലെ പൊറത്തൂര്‍ ഹൗസില്‍ ജയ്‌സനെയാണ് (65) മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് മറ്റൊരാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ സമീപത്തായാണ് നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പയ്യന്നൂര്‍ പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Top