അയല്‍വാസിയെ വെടിവെച്ചു കൊന്ന സംഭവം; പ്രതിയെ സഹായിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന്

Shot dead

വയനാട്: വയനാട് പുല്‍പ്പള്ളി കാപ്പിസെറ്റില്‍ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ സഹായിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കള്‍.

രണ്ട് ദിവസം കഴിഞ്ഞിട്ടും തെളിവെടുപ്പ് നടക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. എന്നാല്‍, പ്രതിയുടെ ആരോഗ്യനില മോശമായതാണ് കാരണമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്.

ചീയമ്പം കാട്ടിലെ കാപ്പിസെറ്റ് വെടിവെപ്പ് കേസിലെ പ്രതി പുളിക്കല്‍ ചാര്‍ളിയെ രണ്ട് ദിവസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിനു ശേഷം ഇയാള്‍ കാട്ടിനുള്ളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് പിടികൂടിയ പ്രതിയെ ആരോഗ്യനില മോശമായതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തെങ്കിലും ഇതുവരെ തെളിവെടുപ്പ് നടന്നിട്ടില്ല.

Top