കള്ളുഷാപ്പ് തൊഴിലാളിയെ കൊലപ്പെടുത്തി ഫ്രീസറില്‍ ഒളിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ: ആലപ്പുഴ തകഴി കേളമംഗലത്ത് കള്ളുഷാപ്പ് തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം ഫ്രീസറില്‍ ഒളിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കേസില്‍ ആസാം സ്വദേശിയായ പ്രദീപ് തായ്ക്കാണ് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

മുട്ടാര്‍ മിത്രക്കരി വലിയപറമ്പില്‍ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. 2015 ജൂലൈ 11നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Top