ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം . .ഓട്ടോ ഇടിച്ച മരണം കൊലപാതകം !

arrest

ഇടുക്കി: കട്ടപ്പനയില്‍ ഓട്ടോ ഇടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവം വഴിത്തിരിവിലേയ്ക്ക്. സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ കല്ലുകുന്ന് കൊല്ലശ്ശേരില്‍ സനല്‍കുമാറാണ് സംഭവത്തെ തുടര്‍ന്ന് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് കുരിശുപള്ളി കുന്തളംപാറ ഇല്ലത്ത്പറമ്പില്‍ കണ്ണന്‍ ഓട്ടോ ഇടിച്ച് മരിച്ചത്. കേസന്വേഷിച്ച പൊലീസ് സനലിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കായിരുന്നു ആദ്യം കേസെടുത്തിരുന്നത്.

എന്നാല്‍ മരിച്ച കണ്ണന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. സനലും കണ്ണനും തമ്മില്‍ നഗരത്തിലെ ബാറിന് സമീപത്ത് വെച്ച് തര്‍ക്കിക്കുകയും, അത് കയ്യാങ്കളി വരെ എത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കണ്ണനെ സനല്‍ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top