ഉത്തര്‍പ്രദേശില്‍ നിയമ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം ; മുഖ്യപ്രതി അറസ്റ്റില്‍

arrest

അലഹബാദ്: ഉത്തര്‍പ്രദേശ് അലഹബാദില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്ന ദിലീപ് സരോജ് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി പിടിയില്‍. ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍ വിജയ് ശങ്കറിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചൊവ്വാഴ്ച പിടികൂടിയതായും എഡിജിപി എസ്.എന്‍. സബട്ട് അറിയിച്ചു.

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ദിലീപിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം അലഹബാദിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദിലീപിനെ സംഘം മര്‍ദ്ദിച്ചു, തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ വെച്ചാണ് ദിലീപ് മരിച്ചത്. തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Top