മകന്റെ മുമ്പിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

arrest

ഗുഡ്ഗാവ്: ഏഴുവയസുകാരന്റെ മകന്റെ മുമ്പിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി. ഗുഡ്ഗാവിലെ ദന്ദേഹേരയിലാണ് സംഭവം നടന്നത്.

31കാരനായ വിക്രം സിംഗും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും മക്കള്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

കൊലപാതകം ചെയ്‌തെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമിന്റെ സുഹൃത്തായ അഭിനവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മുഴുവന്‍ പേരും പൊലീസ് പുറത്തുവിട്ടിട്ടില്ല.

വിദേശത്ത് ജോലി തേടുന്നതിനുവേണ്ടി അഭിനവില്‍ നിന്ന് 1.5 ലക്ഷം രൂപ വിക്രം വാങ്ങിയിരുന്നു. എന്നാല്‍ ജോലി ശരിയായില്ല. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

Top