തമ്പാനൂരില്‍ കുത്തേറ്റ് യുവാവ് മരിച്ചു; സുഹൃത്തുക്കളായ രണ്ടു പേര്‍ കസ്റ്റഡിയില്‍

arrest

തമ്പാനൂര്‍: തിരുവനന്തപുരത്ത് തമ്പാനൂരിലെ ഒരു ഹോട്ടലില്‍ വെച്ച് കുത്തേറ്റ് യുവാവ് മരിച്ചു.

പൂജപ്പുര സ്വദേശിയായ ശ്രീനിവാസന്‍ ആണ് മരണപ്പെട്ടത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

ശ്രീനിവസാന്റെ നിലവിളി കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഗിരീഷിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തു.

Top