സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് മരിച്ച നിലയില്‍

dead body

കൊല്ലം: കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കറുകച്ചാല്‍ സ്വദേശി ബിബിന്‍ സി. വര്‍ഗീസിനെയാണു കൊല്ലത്തെ ക്ലാപ്പനയിലെ ആലുംപീടിക കായല്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പാട്ടുള്ള സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിബിനും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം രാത്രിയിലാണു ഇവര്‍ റിസോര്‍ട്ടിലെത്തിയത്. സ്വകാര്യ ചാനലിലെ ഡ്രൈവറാണു ബിബിന്‍.

സംഭവത്തെ തുടര്‍ന്ന് ഓച്ചിറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top