കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി: കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോതമംഗലം നാഗഞ്ചേരിയിലാണ് സംഭവം നടന്നത്.

കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായനിയെ(61) ആണ് മകന്‍ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കാര്‍ത്ത്യായനിയുടെ മകനായ അനീഷ് കുമാര്‍ (34) പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.

ചെറിയ തോതില്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Top