യുവാവിനെ കൊന്ന് കടലില്‍ താഴ്ത്തിയ സംഭവം; ഒരാള്‍ കൂടി പിടിയില്‍

arrest

അമ്പലപ്പുഴ: പറവൂരിലെ ബാറില്‍ വച്ചുണ്ടായ അടിപിടിയെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്.

യുവാവിനെ മര്‍ദിച്ച നാലംഗ സംഘത്തിനൊപ്പം ഓമനക്കുട്ടനും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പുന്നപ്ര പറവൂര്‍ സ്വദേശി മനു (27) വിനെ കാണാതായത്. മനുവിന്റെ അച്ഛന്‍ മനോഹരന്‍ പുന്നപ്ര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. കേസില്‍ പുന്നപ്ര സ്വദേശികളായ സൈമണ്‍, പത്രോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെ പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയില്‍ ഓമനകുട്ടന്‍, പനഞ്ചിക്കല്‍ വിപിന്‍ എന്നിവരുടെ കൂടി സഹായത്തോടെയാണ് മനുവിനെ കൊന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി.

ബിയര്‍ കുപ്പിയും കല്ലും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് മൊഴി. മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലിലാണ് പൊലീസ്.

Top