കൊല്ലം: കൊല്ലത്ത് മധ്യവയസ്‌കന്‍ അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായില്ല.
മുണ്ടയ്ക്കല്‍ നേതാജി നഗര്‍ അമ്പാടി ഭവനില്‍ രാജു (52) ആണ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിലെ പ്രമുഖ ബാര്‍ ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്.
സംഭവത്തില്‍ പള്ളിത്തോട്ടം അനുഗ്രഹ നഗറില്‍ ബിപിന്‍(25), ജോമോന്‍ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ മൂന്നു പേരും കഴിഞ്ഞ രാത്രിയോടെ മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്.
ബാറില്‍ നിന്ന് ഒരുമിച്ച് മദ്യപിച്ച് പുറത്തിറങ്ങിയ സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. വിപിന്റെ തലയിലിരുന്ന തൊപ്പി രാജു വാങ്ങുകയും തൊപ്പി ആവശ്യപ്പെട്ടെങ്കിലും രാജു നല്‍കാന്‍ തയ്യാറാകാത്തതുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വിപിന്റെ അടിയേറ്റ് വീണ രാജുവിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.