സൂറത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ ആള്‍ അറസ്റ്റില്‍

POLICE-ARREST

സൂറത്ത്: സൂറത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പല സ്ഥലങ്ങളില്‍ തള്ളുന്നതിനിടയില്‍ ഭര്‍ത്താവ് പിടിയില്‍. സൂറത്തിലെ ഷാനവാസ് ഷെയ്ഖ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാര്യയായ സുലേഖയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 11 കഷ്ണങ്ങളായി മുറിക്കുകയും നഗരത്തിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

ഭാര്യയുമായുണ്ടായ കടുത്ത വഴക്കിനൊടുവിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. മൃതദേഹ ഭാഗങ്ങള്‍ വലിച്ചെറിയുന്നതിനിടയില്‍ ഒരു പൊലീസുകാരന്‍ ഇയാളെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

Top