ഏറ്റുമാനൂരില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ ജോലിയ്‌ക്കെത്തിയ സ്ത്രീ മരിച്ച നിലയില്‍

murder

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ ജോലി ചെയ്യാന്‍ വന്ന സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇവരെ വിളിച്ചുവരുത്തിയതെന്നു കരുതുന്നയാളെ കാണാതായി. കട്ടച്ചിറ സ്വദേശിനി ഉഷാകുമാരി (50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കുടുംബ സമ്മേതം ദക്ഷിണാഫ്രിക്കയിലാണ് താമസം. വീട്ടുടമയുടെ തറവാട് വീട്ടിലെ ജോലിക്കാരനായ പാദുവ സ്വദേശി പ്രഭാകരന്‍ എന്നയാളാണ് വീടും പറമ്പും നോക്കി നടത്തിയിരുന്നത്. ഇയാള്‍ ഇന്നു രാവിലെ 9.30ന് തറവാട് വീട്ടിലേക്ക് ഫോണില്‍ വിളിച്ച് സ്ത്രീ മരിച്ച വിവരം അറിയിക്കുകയായിരുന്നു.

വീട്ടു ജോലിക്കെത്തിയ സ്ത്രീ മരിച്ചെന്നും താന്‍ പോകുവാണെന്നുമായിരുന്നു ഫോണില്‍ അറിയിച്ചത്. തറവാട് വീട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി മൃതദേഹം പരിശോധിച്ചു.

സ്ഥലത്തെ തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top