തൃശൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

murder

തൃശൂര്‍: തൃശൂരിലെ ചേറ്റുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശി ശശിയെയാണ് കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവമുണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top