യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; സഹോദരന്‍മാര്‍ അറസ്റ്റില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിക്കുള്ളില്‍ കയറി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരന്‍മാരെ അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതികള്‍ യുവാവിനെ കുത്തിയത്.

പുന്നമൂട് സ്വദേശിയായ ബിനീഷിനാണ് കുത്തേറ്റത്. വര്‍ക്കല പുന്നമൂട് സ്വദേശികളായ സജി പ്രകാശ്, രാജീവ് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബിനീഷിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ബിനീഷ് വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെയാണ് ആശുപത്രിയില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

Top