കുട്ടികളില്ലെന്ന പേരില്‍ നിരന്തരം വഴക്ക് ; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

arrest

ചെന്നൈ: കുട്ടികളില്ലെന്ന പേരില്‍ നിരന്തരം വഴക്കുണ്ടാക്കിയ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ജ്ഞാനപ്രിയ എന്ന യുവതിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് പ്രഭുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ വടപളനിയിലെ വീട്ടില്‍ ജ്ഞാനപ്രിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും, പ്രഭുവിനെ മുറിയില്‍ കെട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ തങ്ങളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചുവെന്നാണ് പ്രഭു പൊലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് പ്രഭു തന്നെയാണെന്ന് പൊലീസിന് വ്യക്തമാവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടികളില്ലാത്തതിന് വഴക്കുണ്ടാക്കിയതില്‍ പ്രകോപിതനായാണ് ഭാര്യയെ കൊന്നതെന്ന് പ്രഭു വെളിപ്പെടുത്തി. ഇയാള്‍ക്ക് സഹായം ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന മനോജ് കുമാര്‍ (29) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Top