യുവാവിന്റെ കൊലപാതകം; പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

dead body

കൊച്ചി: കൊച്ചി പാലച്ചുവട്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വാഴക്കാല സ്വദേശി അസീസ്, മരുമകന്‍ അനീസ്, മകന്‍ മനാഫ് എന്നിവരെയാണ് തെളിവെടുപ്പിന് വേണ്ടി എത്തിച്ചത്.

മാര്‍ച്ച് 9നാണ് ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗീസിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് കേസെടുത്തു.

അന്വേഷണത്തില്‍ യുവാവിന്റെ മരണം സാദാചാരക്കൊലയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

Top