യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; ദൃശ്യങ്ങള്‍ പുറത്ത്

murder

തിരുവനന്തപുരം: തിരുവനന്തപുരം കരമന തളിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ തട്ടികൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. അനന്തുവിനെ ബൈക്കിലിരുത്തി പ്രതികള്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. ബാലു, റോഷന്‍ എന്നിവരാണ് പിടിയിലായത്.കരമന തളിയില്‍ വെച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന അനന്ദു ഗിരീഷിനെ മറ്റ് രണ്ട് ബൈക്കുകളില്‍ എത്തിയ യുവാക്കളാണ് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണം. അനന്ദുവിനെ കരമന ദേശീയപാതക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്.

ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് യാവാക്കളാണ് കൊലപാതകം ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി പല സ്ഥലങ്ങളില്‍ പൊലീസു ബന്ധുക്കളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

Top