കൊച്ചിയില്‍ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍

arrest

കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ആറു പേരെ പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി അസീസ്, മകന്‍ അനീസ് എന്നിവരുള്‍പ്പെടെ ആറു പേരെയാണ് പൊലീസ് പിടികൂടിയത്.

പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേസില്‍ മൊത്തം 14 പ്രതികളാണ് ഉള്ളത്. ഏഴു പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top