റിസോര്‍ട്ട് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട സംഭവം; പ്രതി ബോബിന്‍ തന്നെയെന്ന് കസ്റ്റഡിയിലുള്ള ദമ്പതികള്‍

murder

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലിനു സമീപം നടുപ്പാറയിലെ റിസോര്‍ട്ട് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യം നടത്തിയത് ഒളിവില്‍ കഴിയുന്ന ബോബിന്‍ തന്നെയാണെന്ന് കസ്റ്റഡിയിലുള്ള ദമ്പതികള്‍ മൊഴി നല്‍കി.

ശാന്തന്‍പാറ ചേരിയാര്‍ സ്വദേശികളായ എസ്രബേല്‍, കബില എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ദമ്പതികളുടെ അറസ്റ്റ് ഇന്ന് വൈകിട്ട് പൊലീസ് രേഖപ്പെടുത്തിയേക്കും. റിസോര്‍ട്ടില്‍ നിന്നും മോഷ്ടിച്ച 200 കിലോ ഏലം വില്‍ക്കുന്നതിനും ഒളിവില്‍ കഴിയുന്നതിനും ബോബിന്‍ 25,000 രൂപ പ്രതിഫലം നല്‍കിയെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.

റിസോര്‍ട്ടുടമയായ ജേക്കബ് വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.

Top