തായ്‌ലാന്‍ഡില്‍ പുതുവത്സര ആഘോഷത്തിനിടെ ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച് കൊന്നു

Man shot

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണില്‍ പുതുവത്സര ആഘോഷത്തിനിടയില്‍ ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. ആക്രമണം നടത്തിയതിനു ശേഷം യുവാവ് സ്വയം വെടിവച്ച് മരിച്ചു.

ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന കാരണത്താലാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് കൊലപ്പെടുത്തിയവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അമിതമായി മദ്യപിച്ച് എത്തിയ യുവാവ് പിസ്റ്റള്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

Top