സിസ്റ്റര്‍ അമലയുടെ കൊലപാതകം; പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി

കോട്ടയം: പാലായിലെ ലിസ്യു കാര്‍മലിറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമല(69) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.

കാസര്‍ഗോഡ് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവാണ് കേസിലെ പ്രതി. ഇയാള്‍ കുറ്റക്കാരനാണെന്ന് പാലാ അഡീഷണല്‍ ജില്ലാ സെഷന്‍ ജഡ്ജി കെ. കമലേഷാണ് വിധിച്ചത്. ഇയാളുടെ ശിക്ഷാവിധി വ്യാഴാഴ്ചയുണ്ടാകും.

കൊലപാതകം, ബലാത്സംഗം, ഭവനഭേദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2015 സെപ്റ്റംബര്‍ 16ന് അര്‍ധരാത്രിയായിരുന്നു പ്രതി മഠത്തില്‍ അതിക്രമിച്ചു കയറി സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഹരിദ്വാറില്‍ നിന്നാണ് പിടികൂടിയത്.

2015ല്‍ ഭരണങ്ങാനം അസീസി കോണ്‍വന്റില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുന്നത്.

Top