അസം സ്വദേശിയുടെ കൊലപാതകം; എട്ട് വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

arrest

മലപ്പുറം: മലപ്പുറം വാഴക്കാട്ട് അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയെ എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ ഷഹനൂര്‍ അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകം നടത്തിയ ശേഷം ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി കഴിഞ്ഞ എട്ട് വര്‍ഷമായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ മലയാളിയെ ഉള്‍പ്പടെ അറസ്റ്റ് ചെയ്തിട്ടും ഷഹനൂര്‍ അലിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

അസമില്‍ ഇയാള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് സംഘം അസമിലെ കൊക്രാജാര്‍ ജില്ലയിലെ ഗ്രാമത്തില്‍ എത്തിയത്. പ്രാദേശിക പൊലീസിന്റെ സഹായത്തോടെയായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top