കാസര്‍ഗോഡ് ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

child-death

കാസര്‍ഗോഡ്: ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കാസര്‍ഗോഡ് എരിയാല്‍ വെള്ളീരിലെ നസീമയാണ് സ്വന്തം മകളായ ഷംനയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

അയല്‍ക്കാരാണ് ഷംന കുഞ്ഞിനെ കിണറ്റിലെറിയുന്നത് കണ്ടത്. ഇവര്‍ ബഹളം കൂട്ടിയതോടെ ബന്ധുക്കളും നാട്ടുകാരും കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തെയും ഷംന കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പറയുന്നു.

Top