കോഴിക്കോട് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

dead body

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയില്‍ കരിമ്പ് കോളനിയ്ക്ക് സമീപമായി ആദിവാസി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അരീക്കോട് വെറ്റിലപ്പാറ സ്വദേശിയായ ഹരിദാസനെ(30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയില്‍ അഴത്തിലുള്ള മുറിവും ഉണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top